well...im back to this blogging world. കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു .....അല്ല ..ചാത്തന്മാര് എന്നെ ഇവിടെ എത്തിച്ചു ......ചിലത് പറയുവാനും ചിലത് വായിക്കുവാനും വേണ്ടി......പക്ഷെ എന്നാ ചെയ്യാനാന്നേ .....ആര് വായിക്കാനാ ഞാന്‍ ഈ എഴുതുന്നതൊക്കെ .....( .മുന്‍പേ എഴുതിയതൊക്കെ വായിച്ചിട്ട് ആരും തന്തയ്ക്കു വിളിച്ചില്ലെന്നെ ഉള്ളു ... :) ).....
വളരെ വ്യക്തവും ശക്തവുമായി പറയുകയാണെങ്കില്‍ ഞാന്‍ ഇന്നിവിടെ എഴുതാന്‍ പോകുന്നത് ഈ എന്നെ കുറിച്ച് തന്നെയാണ് .....സത്യം പറയാമല്ലോ ......എഴുതാന്‍ വിഷയം ഒന്നും കിട്ടിയില്ല ...അപ്പൊ പിന്നെ ഞാന്‍ വേറെന്നാ ചെയ്യാനാ .....എനിക്ക് ഞാന്‍ തന്നെ വിഷയം .......അപ്പൊ ഞാന്‍ തുടങ്ങാന്‍ പോകുവാ കേട്ടോ .....
NB : വായിച്ചിട്ട് തെറി പറയണം എന്നുള്ളവര്‍ രഹസ്യമായി gtalkil കൂടി പറയുക ....നമ്മള് മാത്രം അറിഞ്ഞാല്‍ മതി
21 കൊല്ലമായി ഞാന്‍ ഈ ഭൂമിയില്‍ വന്നിട്ട് .....ഈ 21 കൊല്ലം ജീവിച്ചെന്നു പറഞ്ഞിട്ട് എനിക്ക് എന്തെങ്കിലും കാര്യമുണ്ടോ ? അത് പോട്ടെ...ആര്‍ക്കെങ്കിലും 10പൈസയ്ക്ക് ഉപകാരം ഉണ്ടായോ എന്ന ചോദ്യമാണ് ഈ ബ്ലോഗിന് പിന്നില്‍ .......കുറെ കാലമായി ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങിയിട്ട് .....ചോദ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ബോര്‍ഡ് എക്സാമിന്റെ ഉത്തര കടലാസ് പോലെ ആ ചോദ്യത്തിന്റെ ഉത്തരവും ശൂന്യമായിരുന്നു. ഈ കാലമത്രയും ജീവിതത്തില്‍ ഞാന്‍ എന്തൊക്കെ ചെയ്തു ? എന്തൊക്കെ ചെയ്തില്ല ? എന്നൊന്നുമല്ല ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് . കഴിഞ്ഞ കാലങ്ങളിലേക്ക് ചുമ്മാ ബോറടിക്കുമ്പോള്‍ ചെയ്യുന്ന ഒരു തിരിഞ്ഞു നോട്ടം .അത്രയേ ഉള്ളു.
ആരായിരുന്നു ഞാന്‍? ആദ്യമൊരു മകനായി , ഒരു ചേട്ടനായി , പിന്നെ പലരുടെയും ജീവിതത്തില്‍ ഒരു സുഹൃത്തായി , ചിലരുടെയെങ്കിലും ജീവിത്തില്‍ ഒരു വില്ലനായി ...എത്രയെത്ര വേഷങ്ങള്‍ ......പക്ഷെ ഇവരില്‍ ആരാണ് യഥാര്‍ത്ഥ ഞാന്‍ ....
എന്റെ അച്ഛനും അമ്മയും പറഞ്ഞു കേട്ടിടുണ്ട് പണ്ട് സ്കൂളില്‍ പോകുന്നതിനു മുന്‍പ് ഞാന്‍ ഒരു പുസ്തക പുഴുവായിരുന്നു എന്ന്....ഒറ്റ അക്ഷരം പോലും വായിക്കാന്‍ അറിയതില്ലെങ്കിലും ചുമ്മാ ബുക്കും പിടിച്ചു ഇരിക്കുവായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ........സ്കൂളില്‍ ചേര്‍ന്നതോട് കൂടി ആ ചീത്ത സ്വഭാവം ഇല്ലാതായി....സ്കൂളില്‍ ചേര്‍ന്നതോട് കൂടി ബുക്ക് പിന്നെ കൈ കൊണ്ട് തൊട്ടിട്ടെ ഇല്ല.....സ്കൂളിനു സ്തുതി ....സ്കൂള്‍ ജീവിതം....അത്പോലൊരു കാലം ഇനി ആരുടേയും ജീവിതവഴിയില്‍ ഉണ്ടാവില്ല എന്നുള്ള സത്യം നിങ്ങളെ പോലെ തന്നെ എനിക്കുമറിയാം ....ഇപ്പോള്‍ ഞാന്‍ എന്തിനെയെങ്കിലും കുറിച്ചോര്‍ത്തു വിഷമിക്കുന്നുണ്ടെങ്കില്‍ അത് എന്നെ ഞാനാക്കിയ എന്റെ സ്കൂളിനെ കുറിച്ചാണ്....നീണ്ട 14 കൊല്ലം....പുസ്തകങ്ങളില്‍ നിന്ന് കിട്ടിയ അറിവുകളെക്കാളും എനിക്ക് വിലമതിക്കാനാവാത്തത് എനിക്ക് ലഭിച്ച സുഹൃത്തുക്കളെയാണ് ...എല്ലാവരോടും ഒരു പോലെ സുഹൃത്തായിരിക്കുവാന് ഈ ലോകത്തില്‍ ആര്‍ക്കും സാധിക്കില്ല....അത് കൊണ്ട് സുഹൃത്തുക്കളെ പോലെ തന്നെ ശത്രുക്കള്‍ക്കും ഒരു പഞ്ഞവും ഇല്ലായിരുന്നു .... അതിനു ഞാന്‍ എന്നാ ചെയ്യാനാ... അവസാനം അലമ്പന്, ഉഴപ്പന് , തെമ്മാടി , വായ്നോക്കി തുടങ്ങിയ പേരുകള്‍ വീണു കിട്ടിയത് മിച്ചം....പക്ഷെ അതൊക്കെ കേള്‍ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് കേട്ടോ... പിന്നെ പഠിത്തത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും ഞാന്‍ റെഡി അല്ലായിരുന്നു..... കുറഞ്ഞത് 1 വിഷയത്തിനെങ്കിലും തോല്‍ക്കാതെ ഞങ്ങളുടെ മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.....ഏറ്റവും കൂടുതല്‍ വിഷയം തോല്‍ക്കുന്നവന്റെ ഭാഗ്യം ... പ്രിന്‍സിപ്പലിന്റെ അടുത്ത് പോകാം..എല്ലാവരും കാണാവുന്ന പോലെ ക്ലാസിനു വെളിയില്‍ നില്ക്കാം ... എല്ലാവരുടെയും ശ്രദ്ധ സ്വാഭാവികമായും അവന്റെ മേല്‍ ആകും.....പിന്നെ അവനല്ലേ അവിടത്തെ സ്റ്റാര്‍ .....ഹാ..അതൊക്കെ ഒരു കാലം.....ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ....അവസാനം പ്രണയം എന്ന് പറയാനായി ചെറിയൊരു ചുറ്റികളിയും .... ഒടുവില്‍ ഞാന്‍ നിന്നെ ഒരു ഫ്രണ്ട് ആയിട്ടാണ് കണ്ടത് ..i am very sorry എന്നും പറഞ്ഞു ചിലര്‍ പോയപ്പോള്‍ വെറുതെ തൂണും ചാരി നിന്നത് മിച്ചം . 14 കൊല്ലത്തെ സഹവാസത്തിന് ശേഷം ഓട്ടോഗ്രാഫ് ബുക്കില്‍ കുറെ വായിച്ചു മടുത്ത വാചകങ്ങളും എഴുതി എല്ലാവരും അവരുടെതായ വഴികളില്‍ കൂടി നടന്നു പോയപ്പോള്‍ ആരാണ് അവിടെ തോറ്റത് ... അവരൊക്കെ കാലങ്ങളോളം കൂടെ കാണും എന്ന് വിശ്വസിച്ച ഞാനോ അതോ ഞങ്ങളെയൊക്കെ വളര്‍ത്തി വലുതാക്കിയ എന്റെ വിദ്യാലയമോ? എന്തൊക്കെയായാലും അവസാനം ക്ലൈമാക്സ് ഭംഗിയായി...14 കൊല്ലം മദിച്ചു നടന്ന സ്കൂളിന്റെ പടിയില്‍ ഒരു പിടി കണ്ണുനീര് അടര്‍ത്തി വീഴ്ത്തി യാത്ര തുടര്‍ന്നു...ഒരിക്കലും തീരാത്ത യാത്ര.....സ്കൂള്‍ കി സിന്ദഗി ജോ കഭി നഹി കഥം ഹോ ജാതി ഹേ..... .ഒന്നാം നമ്പര്‍ ഉഴപ്പന് എന്ന പേര് മാത്രം സ്വന്തമാക്കി ആ സ്കൂളിന്റെ പടി ഇറങ്ങി ....ഞാന്‍ ഒറ്റയ്ക്കാണെന്ന് വിചാരിക്കണ്ട....കൂടെ എന്റെ കൂട്ടുകാരും ...അങ്ങനെ അവന്മാര് മാത്രം നല്ലവരാവേണ്ട .......
ഇപ്പോള്‍ കൊല്ലം 3 കഴിഞ്ഞു .....ഇന്ത്യയുടെ തെക്കെമൂലയിലുള്ള കേരളമെന്ന പാവയ്ക്ക പോലെയുള്ള സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിലുള്ള ഞാന്‍ ദേ ഇപ്പോള്‍ ഇങ്ങു ചൈനയില്‍ ജീവിതത്തിനെ വെല്ലുവിളിച്ചു നടക്കുന്നു..... ഇങ്ങോട്ട് വരാന്‍ വിസ അടിച്ചു കൈയില്‍ കിട്ടുന്ന വരെ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല ഇവിടെ വന്നു ജീവിക്കേണ്ടി വരുമെന്ന്.... അളിയാ ഞാന്‍ ചൈനയ്ക്കു പോകുവാണ് എന്ന് പറഞ്ഞപ്പോള്‍ വായും പൊളിച്ചു നിന്ന എന്റെ കൂട്ടുകാരുടെ മുഖം ഇന്നും എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയും .അങ്ങനെ വെറും ശിവ അവസാനം ചൈന ശിവയായി . ചൈനയിലെ ജീവിതത്തിനെ പറ്റി പറയുകയാണെങ്കില്‍ അത് ഞാന്‍ എന്റെ സ്വന്തം കുഴി തോണ്ടിയത് പോലെയാകും....അത് കൊണ്ട് അതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല......പക്ഷെ എന്റെ ജീവിതത്തില്‍ ഇത്രയും നല്ല ഒരു കാലം ഇത് വരെ ഉണ്ടായിട്ടില്ല.....ഒരാളുടെയും സഹായമില്ലാതെ ഈ രാജ്യത്ത് ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ ഞാന്‍ പഠിച്ചു.....ജീവിക്കാന്‍.....പലതും എനിക്ക് നഷ്ടപെട്ടു....പക്ഷെ ഈ ലോകത്തിലെ ഏറ്റവും വിലയേറിയ ഒന്ന് എനിക്ക് സ്വന്തമായി.....സുഹൃത്ബന്ധം ......അത് എന്നതാണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇവിടെ വന്നപ്പോളാണ്...ജീവന് വേണമെന്ന് പറഞ്ഞാല്‍ അതും കൊടുക്കാന്‍ മനസ്സുള്ളവര്‍ ഇവിടെയുണ്ട്....ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് പകരം വെക്കാന്‍ ഞങ്ങള്‍ മാത്രം.....
പക്ഷെ ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് നഷ്ടമായത് എന്റെ പഴയ കൂട്ടുകാരെയാണ്.....എനിക്ക് മാത്രമല്ല ....ഓരോരുത്തര്‍ക്കും മറ്റുള്ളവരെ നഷട്പെട്ടിരുന്നു......ആദ്യത്തെ കൊല്ലം കഴിഞ്ഞുള്ള അവധിക്കു നാട്ടിലെത്തിയ എനിക്ക് കാണാന്‍ കഴിഞ്ഞത് ഞങ്ങളുടെ സൗഹൃദത്തിന്റെ അസ്ഥിക്കൂടങ്ങള്‍ മാത്രമായിരുന്നു ....ശ്മശാനം പോലെ ഞങ്ങളുടെ സ്കൂളും ......പലര്‍ക്കും മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ പോലും അറിയത്തില്ലായിരുന്നു......കലികാലം ...അല്ലാതെ പിന്നെ എന്നതാ.... ......ഒരിക്കലും പിരിയില്ല എന്ന് കരുതിയവര്‍ പോലും അടിച്ചു പിരിഞ്ഞു നടക്കുന്ന കാഴ്ചയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.....എല്ലാത്തിനും ഒടുക്കത്തെ ഈഗോ.....വേറൊന്നുമില്ല...... എല്ലാം പഴയത് പോലെയാക്കാന്‍ പറ്റാവുന്ന പോലെ ഞാന്‍ നോക്കി....പക്ഷെ ഇനിയൊരിക്കലും അടുക്കാന്‍ കഴിയാത്ത രീതിയില്‍ എല്ലാം കൈ വിട്ടു പോയിരിക്കുന്നു.... ഇത് വായിക്കുമ്പോളെങ്കിലും എല്ലാത്തിനും തലയില്‍ ബോധം ഉദിച്ചാല്‍ മതിയാരുന്നു ദൈവമേ ....
ആ....ഒരു കൂട്ടം കൂട്ടുകാരെ പറ്റി പറയാന്‍ ഞാന്‍ മറന്നു പോയി ....ഞാന്‍ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത എന്റെ കൂട്ടുകാര്‍...orkuttilum facebookilum gtalkilum ഒക്കെയായി എന്നെ സ്നേഹിക്കുന്ന എന്റെ കൂട്ടുകാര്‍...... ചിലപ്പോള്‍ നേരിട്ട് കാണാത്ത സൗഹൃദം നേരിട്ടുള്ള കൂട്ടിനെക്കളും വിലപ്പെട്ടതാവും.....അത് പോലൊരു സുഹൃത്താണ് എന്റെ ഇന്നത്തെ ഈ ഭ്രാന്തിനു പ്രധാന കാരണം.....ഇന്ന് ഞാനെന്ന ഈ പയ്യന്‍സ് ചിലര്‍ക്കെങ്കിലും ആരെല്ലാമോ ആണ് എന്ന സത്യം ഞാന്‍ ഇന്ന് മനസ്സിലാക്കി ...എന്റെ ആ സുഹൃത്തിന്റെ ബ്ലോഗില്‍ നിന്നും.....സന്തോഷം സുഹൃത്തേ .......എന്നെങ്കിലും നേരിട്ട് കാണാം...
ഇത്രയുമൊക്കെ എഴുതിയപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി ..... എന്റെ 21 വര്‍ഷത്തെ സമ്പാദ്യം ...എന്റെ കൂട്ടുകാര്‍ ....ചിലരെ നഷ്ടപെട്ടപ്പോള്‍ മറ്റു ചിലര്‍ കടന്നു വന്നു....ചിലര്‍ക്കെങ്കിലും എന്നെ കൊണ്ട് എന്തെങ്കിലുമൊക്കെ നല്ലത് ഉണ്ടായി കാണും.........ദ്രോഹമാണ് ഉണ്ടായതെങ്കില്‍ മാപ്പ്.......എന്ന് ഞാന്‍ പറയുമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി......എന്റെ പട്ടി പറയും മാപ്പ് ....ഹി ഹി ....അളിയാ.....ഇതൊക്കെ അല്ലെ അളിയാ ഫ്രണ്ട്ഷിപ് ......ഞാന്‍ പറയാനുള്ളതൊക്കെ പറഞ്ഞു.......ഇനി നിങ്ങളെ ഇട്ടു ബോറടിപ്പിക്കുന്നില്ല ..............ഇനി നിങ്ങളുടെ ഊഴം ......ഇത്രയും നേരം ഇരുന്നു വായിച്ചില്ലേ.....ഒരു തെറി ഒക്കെ എഴുതിയിട്ട് പോയാല്‍ മതി.......